പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു

 | 
Poonthura Siraj
പിഡിപി ആക്ടിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു

പിഡിപി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു തവണ തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറായിരുന്നു. മഅദ്‌നിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സിറാജിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ ആദ്യം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

മൂന്നു തവണ കോര്‍പറേഷന്‍ കൗണ്‍സിലറായ പൂന്തുറ സിറാജ് രണ്ടു തവണയാണ് പിഡിപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 2005ല്‍ പിഡിപിയില്‍ നിന്ന്പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി പിഡിപിയില്‍ നിന്ന് രാജിവെച്ച് സിറാജ് ഐഎന്‍എല്ലില്‍ ചേര്‍ന്നിരുന്നു.

പിന്നീട് പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നിക്ക് കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയില്‍ തിരിച്ചെടുത്ത സിറാജിനെ വൈസ് ചെയര്‍മാനായി നിയമിച്ചു.