മണിപ്പൂരിൽ ഉടൻ സമാധാനം പുനഃസ്ഥാപിക്കും; നരേന്ദ്രമോദി

 | 
narendra modi

സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മണിപ്പൂർ വിഷയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിച്ചുവരികയാണെന്ന് മോദി പറഞ്ഞു. മണിപ്പൂർ അശാന്തിയിലാണ്. നിരവധി പേർക്ക് ജീവൻ നഷ്ടമായി. നിർഭാഗ്യകരമായ സംഭവങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്. മണിപ്പൂരിൽ ഉടൻ സമാധാനം പുനസ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


മണിപ്പൂരിൽ നമ്മുടെ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായി. മണിപ്പൂരിൽ ഇപ്പോൾ സമാധാനം തിരികെ വന്നുകൊണ്ടിരിക്കുകയാണ്. മണിപ്പൂരിൽ നിലവിൽ അക്രമസംഭവങ്ങളില്ല. നരേന്ദ്രമോദി രാജ്യത്തോട് പറഞ്ഞു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.