സഹപാഠിയുടെ പീഡനം; സഹോദരിമാർ ആത്മഹത്യ ചെയ്തു

 | 
hhd

രാജസ്ഥാൻ: പ്രതാപ്ഗഡിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സഹപാഠിയിൽ നിന്നുമുള്ള പീഡനമാണ് മക്കളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ശനിയാഴ്ചയായിരുന്നു സംഭവം. പീപ്പൽ ഖൂണ്ടിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു പെൺകുട്ടികൾ. ഒരു സഹപാഠിയും രണ്ട് സുഹൃത്തുക്കളും ഉൾപ്പെടെ മൂന്ന് പേർ മക്കളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ബന്‍സ്വാര ഐജി എസ് പരിമല പറഞ്ഞു.