സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന് മുതൽ

 | 
y5

സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ. പെൻഷൻ വിതരണത്തിനായി 667 കോടി രൂപയാണ് അനുവദിച്ചത്. 
ഇന്ന് മുതൽ 26 വരെയാകും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണം എത്തുക. 

മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇനി നൽകാനുള്ളത്. ഇത് കൂടാതെ ജൂലൈ മാസത്തെ ക്ഷേമനിധി പെൻഷനും കിട്ടാനുണ്ട്. ഇതിനുള്ള ഉത്തരവ് പ്രത്യേകമിറങ്ങും എന്നാണ് ധനവകുപ്പ് അറിയിച്ചത്.