പ്ലസ് വണ്‍ പരീക്ഷയ്ക്ക് അനുമതി; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സുപ്രീം കോടതി
Updated: Sep 17, 2021, 14:05 IST
| 
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പരീക്ഷയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഓഫ്‌ലൈനായി ഏഴ് ലക്ഷം പേര്‍ നീറ്റ് പരീക്ഷ എഴുതിയത് കോടതി പരാമര്‍ശിച്ചു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. മൂന്നാംതരംഗം ഒക്ടോബറില്‍ ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സുപ്രീം കോടതിയില്‍ കേരളം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഉറപ്പ് മുഖവിലയ്‌ക്കെടുത്താണ് കോടതി ഓഫ്‌ലൈന്‍ പരീക്ഷയ്ക്ക് എതിരായ ഹര്‍ജികള്‍ തള്ളിയത്.