ഗ്യാൻവാപി പള്ളിയിൽ സർവ്വേയ്ക്ക് അനുമതി

 | 
gyanvyapi

ഗ്യാൻവാപി പള്ളിയിൽ പുരാവസ്തു വകുപ്പിന്റെ സർവെയ്ക്ക് അലഹബാദ് ഹൈക്കോടതി അനുമതി നൽകി. വാരണാസി കോടതി വിധി അംഗീകരിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി ശാസ്ത്രീയ സർവെയ്ക്ക് അനുമതി നൽകിയത്. നീതി സംരക്ഷിക്കാൻ സർവെ അനുവാര്യമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

സർവെ നടത്തുന്നത് മസ്ജിദിന് കേടുപാടുകളുണ്ടാക്കും എന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിക്കൊണ്ടാണ് സർവെയ്ക്ക് കോടതി അനുമതി നൽകിയത്. കോടതി ഉത്തരവ് വരുന്നത് വരെ സർവെ നടക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാക്കർ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം എത്തിയിരിക്കുന്നത്.