പെർമിറ്റ് ലംഘനം; റോബിൻ ബസ് പിടിച്ചെടുത്തു

 | 
u56

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ചും പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചും സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തിവന്ന KL65R5999 റോബിൻ ബസ് പത്തനംതിട്ടയിൽ മോട്ടോർവാഹനവകുപ്പ്  പിടിച്ചെടുത്തു. ഇന്ന് (വെള്ളിയാഴ്ച ) പുലർച്ചെ രണ്ട് മണിയോടെയാണ് ബസ് പിടിച്ചെടുത്തത്. കോയമ്പത്തൂരിൽനിന്ന് വ്യാഴാഴ്ച വൈകുന്നേരം പുറപ്പെട്ട വാഹനം പത്തനംതിട്ട ബസ് സ്റ്റാൻഡിൽ എത്തുന്നതിന് ഏകദേശം 250 മീറ്റർ മുൻപാണ് ഈ ബസ് പിടിച്ചെടുത്തത്. ബസ് പത്തനംതിട്ട എ.ആർ. ക്യാമ്പിലേക്ക് മാറ്റി. തുടർച്ചയായി നിയമലംഘനം ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കാൻ വ്യവസ്ഥയുണ്ടെന്നും എം.വി.ഡി. അറിയിച്ചു.  

ഇന്ന് പുലർച്ച നടത്തിയ പരിശോധനയിൽ റോബിൻ ബസിന് 7500 രൂപ പിഴയിട്ടു. ഇന്നലെയും 7500 രൂപ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു.