പാലാരിവട്ടം,മാസപ്പടി, കേസുകളിലെ ഹർജിക്കാരൻ ഗിരീഷ് ബാബു മരിച്ചനിലയില്‍

 | 
gireesh babu


പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. തിങ്കളാഴ്ച്ച രാവിലെയോടെ കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവിരികയായിരുന്നു. നിരവധി കേസുകളില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ആളായിരുന്നു ഗിരീഷ് ബാബു.

മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു അദ്ദേഹം. കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു. ഇന്ന് മസപ്പടി വിവാദത്തില്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഹര്‍ജിക്കാരിന്റെ മരണവിവരം പുറത്തുവരുന്നത്.