ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു
രണ്ട് വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു
| Apr 16, 2026, 19:02 IST
ഡൽഹി വിമാനത്താവളത്തിൽ സ്പൈസ്ജെറ്റ് വിമാനം ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. രണ്ട് വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇതേതുടർന്ന് സ്പൈസ്ജെറ്റ് വിമാനം നിലത്തിറക്കി.
സ്പൈസ്ജെറ്റ് B737-700 വിമാനത്തിന്റെ വലതുവശത്തെ ചിറകിന് കേടുപാടുകൾ സംഭവിച്ചു. ആകാശ എയർ വിമാനത്തിന്റെ ഇടതുവശത്തെ സ്റ്റെബിലൈസറിനും ഇടിയിൽ നാശനഷ്ടം സംഭവിച്ചു.
‘ഡൽഹി വിമാനത്താവളത്തിൽ ടാക്സിയിങ്ങിനിടെ സ്പൈസ്ജെറ്റ് B737-700 വിമാനം കൂട്ടിയിടിക്കുകയായിരുന്നു. വലതുവശത്തെ വിംഗ്ലെറ്റിനും അകാസ എയർലൈനിന്റെ വിമാനത്തിന്റെ ഇടതുവശത്തെ സ്റ്റെബിലൈസറിനും കേടുപാടുകൾ സംഭവിച്ചു” -സ്പൈസ്ജെറ്റ് വക്താവ് അറിയിച്ചു.
