കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; കാരണം ഓണ്‍ലൈന്‍ ഗെയിമെന്ന് സംശയം

 | 
Adnan

കണ്ണൂര്‍ ധര്‍മ്മടത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ധര്‍മടം എസ്എന്‍ ട്രസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി അദ്‌നാന്‍ ആണ് മരിച്ചത്. കിടപ്പുമുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയിലാണ് അദ്‌നാനെ കണ്ടെത്തിയത്. കുട്ടി പതിവായി ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. മൊബൈല്‍ അടിച്ചു തകര്‍ത്ത നിലയില്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു.

അദ്‌നാന്‍ ഒരു മാസം മുന്‍പ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിന് ശേഷം സ്‌കൂളില്‍ പോയിരുന്നില്ല. മുറിയില്‍ ഒറ്റപ്പെട്ട് കഴിയുകയായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള വിഷം ഓണ്‍ലൈനില്‍ വാങ്ങിയതാണെന്ന് കരുതുന്നു. ഫോണ്‍ തകര്‍ത്ത ശേഷം കുട്ടി ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.