പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം

 | 
safarsha

കൊച്ചി: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം  വാൽപ്പാറയിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. നെട്ടൂര്‍ സ്വദേശി സഫര്‍ഷാ(29)യെ ആണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കല്‍, കൊലപാതകം, തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി.

2020 ജനുവരി ഏഴിനാണ് പതിനേഴുകാരിയെ പ്രതി സഫർഷ കലൂരിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുപോയി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെടുബോൾ കുട്ടി നാലര മാസം ഗർഭിണിയായിരുന്നു. സംഭവ ദിവസം തന്നെ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. തുടർന്നുള്ള ചോദ്യത്തെ ചെയ്യലിനൊടുവിലാണ് പെൺകുട്ടിയുടെ മൃതദേഹം മലക്കപ്പാറയിലെ കാപ്പിത്തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്. സൗഹൃദത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണം എന്നാണ് പ്രതിയുടെ മൊഴി.