പ്രധാനമന്ത്രി വയനാട്ടിലേക്ക്; ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് സൂചന

 | 
Modi

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തബാധിതമേഖല സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ശനി, ഞായർ ദിവസങ്ങളിലൊന്നിൽ പ്രധാനമന്ത്രി മുണ്ടക്കൈ സന്ദർശിക്കും. സന്ദർശനം സംബന്ധിച്ച് സൂചനകൾ നേരത്തെ സംസ്ഥാന ബി.ജെ.പി നേതാക്കൾ നൽകിയിരുന്നെങ്കിലും ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഔദ്യോ​ഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എസ്.പി.ജി. സംഘം കേരളത്തിലെത്തിയിട്ടുണ്ട്.

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 224 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് അവസാനം ലഭിച്ച ഔദ്യോ​ഗിക കണക്ക്. എന്നാൽ, അനൗദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നത് 414 പേർക്ക് ജീവൻ നഷ്ടമായെന്നാണ്. 154 പേരെ കാണാതായെന്നാണ് കണക്ക്. 88 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.