സൈജു തങ്കച്ചന്റെ മൊബൈലിൽ നിന്നും അൻപതിലധികം അശ്ലീല-പീഡന വീഡിയോകള്‍ കണ്ടെടുത്ത് പോലീസ്

സ്ത്രീകളുടെ ശരീരത്തില്‍ ലഹരിവസ്തുക്കള്‍ വിതറിയും പീഡനം
 | 
Saiju Thankachan

കൊച്ചിയില്‍ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതിയും ലഹരിമരുന്ന് ഇടപാടുകാരനുമായ  സൈജു എം.തങ്കച്ചന്റെ  ഫോണില്‍ നിന്നും ലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള ലൈംഗിക പീഡനത്തിന്റെയും അൻപതിലധികം വിഡിയോകൾ അന്വേഷണ സംഘം കണ്ടെത്തി. സ്ത്രീകളുടെ ശരീരത്തിൽ ലഹരിവസ്തുക്കൾ വിതറി ഒന്നിലധികം പുരുഷന്മാർ  പീഡിപ്പിക്കുന്ന വി‍ഡിയോകളും കണ്ടെടുത്തവയിലുണ്ട്. ഹോട്ടൽ 18 ഉടമ റോയ് ഉള്‍പ്പടെ പലരും സൈജു സംഘടിപ്പിച്ച ലഹരി പാർട്ടികളിൽ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങളും പൊലീസിനു കിട്ടി. ഇതില്‍ ഉള്‍പ്പെട്ടവരുടെ പേരുകളും ഫോൺ നമ്പരും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട് .സൈജുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. 

 സൈജു എം. തങ്കച്ചനെ മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തില്‍ സൈജുവിനെതിരേ ഗുരുതരമായ കുറ്റങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതായി ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. കസ്റ്റഡി റിപ്പോര്‍ട്ടില്‍ സൈജുവിനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. ഇയാളുടെ ഫോണില്‍ നിന്നു വീണ്ടെടുത്ത ചാറ്റുകള്‍ തന്നെ ഇയാള്‍ക്ക് കുരുക്കായിട്ടുണ്ട്.

സൈജുവിന്റെ ലഹരി ഇടപാടിനെ കുറിച്ച് വ്യക്തമായ തെളിവ് നല്‍കുന്ന ചാറ്റുകളാണിത്. മാത്രമല്ല കാട്ടുപോത്തിനെ വെടിവെച്ച് കൊന്നുവെന്നും ഇയാള്‍ സമ്മതിക്കുന്നു. ഇതോടെ വനം വകുപ്പും ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യും.

ചാറ്റുകളിലെല്ലാം മയക്കുമരുന്ന് പാര്‍ട്ടി സംബന്ധിച്ചുള്ള ചര്‍ച്ചകളാണ്. കൊച്ചി, മൂന്നാര്‍, മാരാരിക്കുളം, കുമ്പളം ചാത്തമ്മ എന്നിവിടങ്ങളില്‍ സൈജു ലഹരി പാര്‍ട്ടികള്‍ നടത്തിയതായാണ് ഫോണിലെ ഫോട്ടോകളില്‍നിന്നും വീഡിയോകളില്‍ നിന്നും കണ്ടെത്തിയത്. എം.ഡി.എം.എ., ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്ന വീഡിയോയും ഫോണിലുണ്ട്.

അപകടം നടന്ന ഒക്ടോബര്‍ 31-നു ശേഷം നവംബര്‍ ഏഴു മുതല്‍ ഒമ്പതുവരെയുള്ള തീയതികളില്‍ ഗോവയില്‍ പോയി സൈജു പാര്‍ട്ടിയില്‍ പങ്കെടുത്തു. ഇതിന്റെ 11 വീഡിയോകള്‍ അന്വേഷണ സംഘത്തിനു കിട്ടി.

ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലുടമ റോയി, റെസ്റ്റോറന്റ് നടത്തി പ്രശസ്തയായ യുവതി തുടങ്ങി അറിയപ്പെടുന്ന പലരും സൈജു നടത്തിയ മയക്കുമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഇവരില്‍ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇവരെയെല്ലാം വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.കൂടാതെ തിരുവനന്തപുരത്ത് പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പരാതിയില്‍ സൈജുവിനെതിരേ കേസുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.