ജോജുവിന് എതിരെ മഹിളാ കോണ്‍ഗ്രസ് നല്‍കിയ പരാതി പ്രഥമദൃഷ്ട്യാ സത്യമല്ലെന്ന് പോലീസ്

 | 
Congress


 
ജോജു ജോര്‍ജിനെതിരെ മഹിളാ കോണ്‍ഗ്രസ് നല്‍കിയ പരാതി പ്രഥമദൃഷ്ട്യാ സത്യമല്ലെന്നാണ് മനസിലാകുന്നതെന്ന് പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. പരാതിയില്‍ കഴമ്പില്ലെന്നും വീഡിയോകള്‍ പരിശോധിച്ചതിന് ശേഷമേ നിയമ നടപടികളിലേക്ക് പോകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച ജോജു വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. മരട് പോലീസ് സ്‌റ്റേഷനിലാണ് വനിതാ പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. സമരവും പ്രതിഷേധവും അരങ്ങേറിയ സ്ഥലത്ത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് കേസില്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സ്ത്രീകളെ കയ്യേറ്റം ചെയ്യുകയോ അസഭ്യം പറയുകയോ ഉണ്ടായിട്ടില്ലെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.