ട്രെയിനില്‍ എഎസ്‌ഐ ചവിട്ടിയ പൊന്നന്‍ ഷമീര്‍ കസ്റ്റഡിയില്‍

മാവേലി എക്‌സ്പ്രസില്‍ എഎസ്‌ഐ മര്‍ദ്ദിച്ച പൊന്നന്‍ ഷമീറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് ലിങ്ക് റോഡില്‍ നിന്ന് റെയില്‍വേ പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷമീറിനെ തിരിച്ചറിയാതെ ട്രെയിനില്‍ നിന്ന് ഇറക്കി വിട്ടിരുന്നു.
മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന ഷമീര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതായി പരാതിയുണ്ടായിരുന്നു. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ എഎസ്‌ഐ ഇയാളെ ബുട്ടിട്ട് ചവിട്ടുന്ന വീഡിയോ പുറത്തു വന്നതോടെ സംഭവം വിവാദമായി മാറി. പിന്നീട് എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് പൊന്നന്‍ ഷമീറിനെ പോലീസ് തിരിച്ചറിഞ്ഞത്.
കൂത്തുപറമ്പ് സ്വദേശിയായ പൊന്നന്‍ ഷമീര്‍ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസം. ഇയാള്‍ക്കെതിരെ മാല പൊട്ടിക്കല്‍, ഭണ്ഡാര കവര്‍ച്ച തുടങ്ങിയ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ചില കേസുകളില്‍ ഇയാള്‍ നേരത്തെ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.