പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു; 5 കോടിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത്

 | 
Pooja Bumper

സംസ്ഥാന ലോട്ടറിയുടെ പൂജാ ബമ്പര്‍ നറുക്കെടുത്തു. ആര്‍എ 591801 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 5 കോടി രൂപയാണ് സമ്മാനത്തുക. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

37 ലക്ഷം പൂജാ ബമ്പര്‍ ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്. സര്‍വകാല റെക്കോര്‍ഡാണ് ഇത്. കഴിഞ്ഞ വര്‍ഷം 30 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റു പോയത്. ക്രിസ്മസ്-നവവത്സര ബമ്പര്‍ ടിക്കറ്റുകളുടെ വില്‍പന ആരംഭിച്ചിട്ടുണ്ട്. 24 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചിരിക്കുന്നത്.

12 കോടി രൂപ സമ്മാനത്തുകയുള്ള ടിക്കറ്റിന് 300 രൂപയാണ് വില. ആവശ്യമായി വന്നാല്‍ കൂടുതല്‍ ടിക്കറ്റുകള്‍ അച്ചടിക്കാനാണ് തീരുമാനം. ഓണം ബമ്പര്‍ ടിക്കറ്റുകള്‍ 54 ലക്ഷം എണ്ണമാണ് വിറ്റു പോയത്.