പൂജാ ബമ്പർ: 12 കോടി കാസർകോട് വിറ്റ ടിക്കറ്റിന്

 | 
pooja

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംബർ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം കാസർഗോഡ് വിറ്റ ടിക്കറ്റിന്. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസർകോട് ജില്ലയിലെ ഏജന്റ് ആയ മേരിക്കുട്ടി ജോജോ വിറ്റ ടിക്കറ്റിനാണ് സമ്മാനം. എസ് 1447 ആണ് ഏജൻസി നമ്പർ. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 300 രൂപയാണ് ടിക്കറ്റ് വില. 

നാല് കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. 

രണ്ടാം സമ്മാനം- ഒരു കോടി വീതം നാലുപേർക്ക്
JD 504106, JC 748835, JC 293247, JC 781889

മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേർക്ക്‌ 
JA 269609, JB 117859, JC 284717, JD 239603, JE 765533, JA 538789, JB 371191, JC 542383, JD 899020, JE 588634 

നാലാം സമ്മാനം 
JA 447557, JB 566542, JC 520345, JD 525622, JE 413985 

അഞ്ചാം സമ്മാനം 
JA 889087, JB 589007, JC 459412, JD 773330, JE 454962 

നാലാംസമ്മാനം മൂന്നു ലക്ഷവും അഞ്ചാം സമ്മാനം രണ്ടു ലക്ഷവും വീതമാണ്. ഇതിനുപുറമേ 5,000, 1,000, 500, 300 രൂപയുടെ ‌സമ്മാനങ്ങളുമുണ്ട്.