ജനസംഖ്യാ നിയന്ത്രണ പരാമർശം; ക്ഷമാപണം നടത്തി നിതീഷ് കുമാർ

 | 
gb

 ജനസംഖ്യാ നിയന്ത്രണ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.  പ്രസ്താവന പിൻവലിക്കുന്നുവെന്നും  താൻ മാപ്പ് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബീഹാറിലെ ഫെർട്ടിലിറ്റി നിരക്ക് 4.2ൽ നിന്ന് 2.9 ശതമാനമായി കുറഞ്ഞതിന്റെ കാരണം വിശദീകരിക്കുന്നതിനിടെയാണ് നിതീഷ് കുമാറിൻ്റെ വിവാദ പരാമർശം. പെൺകുട്ടികൾ വിദ്യാഭ്യാസം നേടുമ്പോൾ ജനസംഖ്യാ നിരക്ക് കുറയുന്നുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് വിവാദമായത്. പരാമർശങ്ങൾക്കെതിരെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.