ബീഫിനൊപ്പം പോര്‍ക്കും; സംഘപരിവാറിന് മറുപടിയുമായി ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ്

 | 
Food Street

ബിജെപി നടത്തുന്ന ഹലാല്‍ വിരുദ്ധ പ്രചാരണത്തിന് എതിരെ ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം. ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന് താക്കീതായാണ് പ്രതിഷേധ പരിപാടിയെന്ന് ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ചത്.

ബീഫിനൊപ്പം പോര്‍ക്കും വിളമ്പിക്കൊണ്ടായിരുന്നു പരിപാടി. ഫുഡ്‌സട്രീറ്റില്‍ പന്നിയിറച്ചി വിളമ്പാന്‍ ധൈര്യമുണ്ടാകുമോ എന്ന് ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് പോര്‍ക്ക് വിഭവങ്ങളും വിളമ്പിയത്. ബീഫ്, പന്നി, ചിക്കന്‍, ബിരിയാണി തുടങ്ങിയവയാണ് വിളമ്പിയത്.

ഭക്ഷണം വിശപ്പിനാണെന്നും ഭക്ഷണത്തില്‍ വര്‍ഗ്ഗിയ വിഷം കലര്‍ത്തുന്ന സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെയാണ് ഫുഡ് സ്ട്രീറ്റെന്നും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം ഫെയിസ്ബുക്കില്‍ കുറിച്ചു.