വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം; പി.സി.ജോര്‍ജിനെതിരെ കേസെടുത്തു
Sep 24, 2021, 12:07 IST
| 
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പി.സി.ജോര്‍ജിനെതിരെ കേസ്
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പി.സി.ജോര്‍ജിനെതിരെ കേസ്. ഒരു ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസ്. എറണാകുളം നോര്‍ത്ത് പോലീസാണ് ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഭിമുഖത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി.
ക്രൈം സ്റ്റോറി എന്ന ഫെയിസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി വീണാ ജോര്‍ജിനെതിരെ പി.സി.ജോര്‍ജ് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്. പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ളവയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കേസെടുത്തത്. ഐപിസി 509 വകുപ്പാണ് ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.