പോത്തന്‍കോട് സുധീഷ് കൊലക്കേസ്; മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍

 | 
Ottakam Rajesh

പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതിയും ഗുണ്ടാ നേതാവുമായ ഒട്ടകം രാജേഷ് പിടിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഉടന്‍ തന്നെ ഇയാളെ കേരളത്തില്‍ എത്തിക്കും. സുധീഷിനെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം കാല്‍ വെട്ടിയെടുത്ത് ബൈക്കില്‍ കൊണ്ടുപോയി അര കിലോമീറ്റര്‍ അകലെ റോഡില്‍ എറിയുകയായിരുന്നു. സംഭവം നടന്ന് 9 ദിവസത്തിന് ശേഷമാണ് ഒട്ടകം രാജേഷ് പിടിയിലാകുന്നത്.

ഇയാള്‍ അഞ്ചുതെങ്ങ് കായലിലെ പൊന്നുംതുരുത്തില്‍ ഒളിവിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചിലിന് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരന്‍ ബാലു മരിച്ചിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. സ്ഥലത്ത് രാജേഷ് ഉണ്ടായിരുന്നുവെന്ന വിവരം തെറ്റാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഒട്ടകം രാജേഷിനെ പലയിടത്തും കണ്ടെന്ന് അവകാശപ്പെട്ട് ലഭിച്ചിരുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.

രാജേഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ വീട്ടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയത്. മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം.