സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷം; മന്ത്രി കെ കൃഷ്ണൻകുട്ടി
Aug 14, 2023, 10:03 IST
| സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ ബോർഡിന് നിർദേശം കൊടുത്തിട്ടുണ്ട്. ഇത്തരത്തിൽ വൈദ്യുതി വാങ്ങുമ്പോൾ സ്വാഭാവികമായും നിരക്ക് കൂട്ടേണ്ടിവരുമെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു.
പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ രണ്ട് മാസം മുൻപേ ബോർഡിന് നിർദേശം കൊടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ കരാർ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതോടെ കൂട്ടേണ്ടിവരുന്ന വൈദ്യുത നിരക്കിന് കേന്ദ്രം അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തവണ വലിയ തോതിൽ മഴ കുറഞ്ഞതും വൈദ്യുതി ലഭ്യതയ്ക്ക് വെല്ലുവിളിയായി.