കണ്ണൂരിലും പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍ ​​​​​​​

 | 
Suicide

കണ്ണൂരില്‍ പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍ തളിപ്പറമ്പ് സ്വദേശിനിയായ 19കാരിയാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് പാലക്കാട് സ്വദേശിയായ രാഹുല്‍ കൃഷ്ണ എന്നയാള്‍ പ്രതിയായ പീഡനക്കേസിലെ ഇരയാണ്. 

സംഭവം നടന്ന് മൂന്നു വര്‍ഷം പിന്നിട്ടിട്ടും പെണ്‍കുട്ടി മാനസികാഘാതത്തില്‍ നിന്ന് മുക്തയായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. 17 വയസുള്ളപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാളാണ് രാഹുല്‍ കൃഷ്ണ. സൗഹൃദം നടിച്ച് പീഡിപ്പിച്ച ശേഷം വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് രാഹുല്‍ കൃഷ്ണ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. 

പിന്നീട് ബന്ധുക്കള്‍ക്ക് പീഡന ദൃശ്യങ്ങള്‍ ഇയാള്‍ അയച്ചു കൊടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മലപ്പുറം തേഞ്ഞിപ്പലത്ത് കഴിഞ്ഞയാഴ്ച പോക്‌സോ കേസ് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു.