രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് പത്ത് പോലീസ് ഉദ്യോഗസ്ഥർ മെഡലിന് അർഹരായി

 | 
police medal

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തിൽ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. ഒരാൾക്ക് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും മറ്റുള്ളവർക്ക് സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുമാണ് ലഭിക്കുക. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്തെ ഭരണവിഭാഗം പൊലീസ് സൂപ്രണ്ട് ആർ മഹേഷാണ് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായത്.


കൊല്ലം സിറ്റി ഭരണവിഭാഗം അഡീഷണൽ എസ്.പി സോണി ഉമ്മൻ കോശി, ഭീകരവിരുദ്ധ സ്ക്വാഡ് ഡിവൈ.എസ്.പി ബൈജു പൗലോസ് എം, കുന്നംകുളം അസിസ്റ്റൻറ് കമ്മീഷണർ സി.ആർ സന്തോഷ്, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്തെ ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ അജീഷ് ജി.ആർ എന്നിവരാണ് സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത്.

ആംഡ് പൊലീസ് ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സിലെ ഇൻസ്പെക്ടർ രാജഗോപാൽ എൻ.എസ്, തിരുവനന്തപുരം സിറ്റി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീകുമാർ എസ്, കോഴിക്കോട് റൂറൽ സൈബർ സെൽ സബ് ഇൻസ്പെക്ടർ സത്യൻ.പി.കെ, തിരുവനന്തപുരം മ്യൂസിയം പൊലീസ് സബ് ഇൻസ്പെക്ടർ ജയശങ്കർ ആർ, പൊലീസ് ട്രെയിനിങ് കോളജിൽ നിന്ന് വിരമിച്ച ആംഡ് പൊലീസ് ഇൻസ്പെക്ടർ ഗണേഷ് കുമാർ.എൻ എന്നിവരാണ് സ്തുത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അർഹരായത്.

മന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ ശക്തിധരൻ ഒരു ആരോപണം ഉന്നയിച്ചിരുന്നു. പിണറായി വിജയൻ എറണാകുളം ദേശാഭിമാനി ഓഫീസിൽ വെച്ച് 2.35 കോടി രൂപ കൈതോലപ്പായയിൽ ചുരുട്ടിക്കെട്ടി ഇരുട്ടിന്റെ മറവിൽ കാറിൽ കൊണ്ടുപോയി എന്നായിരുന്നു ആ ആരോപണം. കലൂരിലെ ദേശാഭിമാനി ഓഫിസിൽ രണ്ടു ദിവസം ചിലവിടുകയും അവിടത്തെ സമ്പന്നരിൽ നിന്നും രണ്ടു കോടിയിലേറെ രൂപ കൈതോല പായയിൽ പൊതിഞ്ഞു കൊണ്ടുപോകുന്നതിന് തൻ സാക്ഷിയാണ് എന്നായിരുന്നു ശക്തിധരൻ പറഞ്ഞിരുന്നത്.ഫേസ്ബുക് പോസ്റ്റിലൂടെ ആയിരുന്നു ശക്തിധരന്റെ ആരോപണം.

എന്ന ഈ ആരോപണത്തിനെതിരെ ബെന്നി ബഹന്നാൻ  പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ശക്തിധരന്റെ മൊഴിയെടുത്തു. എന്നാൽ ആര്, എവിടെ എപ്പോൾ പണം കൈമാറിയെന്ന ചോദ്യങ്ങൾക്ക് ശക്തിധരൻ മറുപടി നൽകിയില്ല. ഫേസ്ബുക്കിൽ പരോക്ഷമായി പരാമർശിച്ചവരുടെ പേരുകളും ശക്തിധരൻ വെളിപ്പെടുത്തിയില്ല.