പഞ്ചസാര ഉൾപ്പെടെ 13 സാധനങ്ങളുടെ വില വർധിക്കുന്നു
Nov 10, 2023, 18:04 IST
|
സംസ്ഥാനത്ത് പഞ്ചസാര ഉൾപ്പെടെ 13 സാധനങ്ങളുടെ വില വർധിക്കുന്നു. പരിപ്പ്, വൻപയർ, ചെറുപയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി ജയ അരി, പച്ചരി മല്ലി, വെളിച്ചെണ്ണ എന്നീ വസ്തുക്കൾക്കാണ് വില വർധിക്കുന്നത്.
എത്ര കൂട്ടണമെന്ന് തീരുമാനിക്കാൻ മന്ത്രി ജി.ആർ.അനിലിനെ ചുമതലപ്പെടുത്തി. ഉചിതമായ തീരുമാനമെടുക്കാനും ഇടതുമുന്നണി യോഗം നിർദേശം നൽകി.