കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്

ലിബറൽ പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ല
 | 
trudo

കാനഡിയിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്. നേരിയ വിജയം നേടിയെങ്കിലും തനിച്ച് ഭൂരിപക്ഷം നേടാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ഭൂരിപക്ഷത്തിനാവശ്യമായ 170 സീറ്റുകൾ അവർക്ക് ലഭിച്ചേക്കില്ല. ലിബറലുകൾ 156 സീറ്റുകൾ നേടുമെന്നാണ് ഇപ്പോൾ അറിയുന്നത്. വോട്ടുകൾ ഇനിയും എണ്ണാനുണ്ട്. 


പൊതു തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നിരിക്കെയാണ് തനിച്ച് ഭൂരിപക്ഷം ലഭിക്കാനായി ട്രൂ‍ഡോ തെരഞ്ഞെടുപ്പ് വേ​ഗത്തിലാക്കിയത്. എന്നാൽ ഇത്തവണയും ട്രൂഡോക്ക് ഭരണത്തിനായി മറ്റു പാർട്ടികളെ ആശ്രയിക്കേണ്ടി വരും.