പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി തത്കാലം തുടരാം; സുപ്രിം കോടതി

 | 
priya vargese

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് തത്കാലം തുടരാമെന്ന് സുപ്രിം കോടതി. നിയമനം സുപ്രിം കോടതിയുടെ അന്തിമ വിധിക്ക് വിധേയം. പ്രിയ വർഗീസ് ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് സുപ്രിം കോടതിയുടെ നോട്ടീസ്. 

ആറ് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സുപ്രിം കോടതി നിർദേശിച്ചു. പ്രിയ വർഗീസിൻറെ നിയമനം ശരിവച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രിം കോടതി നിരീക്ഷണം. വിധി ഒരു പരിധി വരെ തെറ്റെന്നാണ് കോടതി വാക്കാൽ നിരീക്ഷിച്ചത്.

നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്കറിയയും നല്കിയ ഹർജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബഞ്ച് ഈ നിരീക്ഷണം നടത്തിയത്. നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു.