സിനിമ റിവ്യൂവർ അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

 | 
gfv

സിനിമ റിവ്യൂവർ ആയ അശ്വന്ത് കോക്കിനെതിരെ സിനിമാ നിർമാതാക്കളുടെ സംഘടന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പരാതി നൽകി. ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ അശ്വന്ത് കോക്ക് തൊഴിൽപരമായ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. സിനിമാ റിവ്യൂ നടത്തി പണമുണ്ടാക്കിയതിന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സർക്കാരിന് പരാതി നൽകിയിരുന്നു. എന്നാൽ പരിഹാരമുണ്ടായില്ല. അതുകൊണ്ട് മന്ത്രി എത്രയും പെട്ടന്ന് ഈ വിഷയത്തിൽ ഇടപെടണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടു.