PSLV C-62 വിക്ഷേപണം; നിയന്ത്രണം നഷ്ടമായി; മൂന്നാം ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായെന്ന് ISRO

 | 
pslv isro

ഐഎസ്ആർഒയുടെ പിഎസ്എൽവി 62 ദൗത്യം ലക്ഷ്യം കണ്ടില്ല. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ യുടെ വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായി. യാത്രാപഥത്തിൽ മാറ്റമുണ്ടായെന്നും പരിശോധിച്ച ശേഷം വിശദീകരിയ്ക്കാമെന്നും ഐഎസ്ആർ‌ഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു.

ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യും മറ്റ് 18 പേ ലോഡുകളും ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു പിഎസ്എൽവിയുടെ ദൗത്യം. ഡിആർഡിഒ വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. പിഎസ്എൽവിയുടെ 64 -ാം ദൗത്യവും പിഎസ്എൽവി ഡിഎൽ വേരിയന്റിന്റെ അഞ്ചാം ദൗത്യവുമായിരുന്നു ഇത്. കഴിഞ്ഞ തവണത്തെ പിഎസ്എൽവി ദൗത്യം പരാജയപ്പെട്ടിരുന്നു. 2026ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമായിരുന്നു പിഎസ്എൽവി സി 62.