പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ മുന്നിൽ

 | 
chandy ooman

തപാൽ വോട്ടുകളിൽ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 

 8 മണിയോടെ ആരംഭിക്കേണ്ട വോട്ടെണ്ണൽ എന്നാൽ സ്‌ട്രോങ്ങ് റൂമിന്റെ താക്കോൽ മാറിയതോടെ വൈകുകയായിരുന്നു. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും എണ്ണി തുടങ്ങിയ ശേഷം ഇവിഎമ്മുകൾ എണ്ണി തുടങ്ങും.

ബസേലിയസ് കോളജിലാണ് വോട്ടെണ്ണൽ. വോട്ടെണ്ണുന്നതിനായി 20 മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് മേശകളിൽ തപാൽ വോട്ടും ഒരു മേശയിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുക. ആദ്യ റൗണ്ടിൽ എണ്ണുക 20,000 ത്തോളം വോട്ടുകളാണ് എണ്ണുക. ഒന്ന് മുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണുന്നത്.