കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചാന്ദിനി യാത്രയായി

 | 
chandhini

കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ആ കുരുന്നു യാത്രയായി . ഇന്നലെ മുതൽ അഞ്ചു വയസുകാരി ചാന്ദിനിക്ക് വേണ്ടിയുള്ള തിരച്ചിലിലും പ്രാർത്ഥനയിലും ആയിരുന്നു കേരളക്കരയൊട്ടാകെ .എന്നാൽ ചാന്ദിനിയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയതിന്റെ ഞെട്ടലിൽ ആണ് ജനങ്ങൾ . ആലുവ മാർക്കറ്റിനു  സമീപത്ത് നിന്ന് ചാക്കിൽക്കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത് .ഇന്നലെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്‌നിയെ അസം സ്വദേശിയായ 
അസ്ഫാക്ക് ആലം  തട്ടിക്കൊണ്ടുപോയത്.ബീഹാർ സ്വദേശികളായ രാംധർ - നീതു കുമാരി ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമത്തെ കുട്ടിയാണ് ചാന്ദ്നി.തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസിലാണ് ചാന്ദ്നി പഠിക്കുന്നത്. 

രണ്ടു ദിവസം മുമ്പാണ് പ്രതി അസ്ഫാക്ക് ആലം ഇവരുടെ വീട്ടിനു മുകളിലത്തെ നിലയിൽ താമസിച്ചു തുടങ്ങിയത്. ജ്യൂസ് വാങ്ങി നൽകാം എന്നു പറഞ്ഞാണ് കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അച്ഛനമ്മമാർ അറിയുന്നത്. തുടർന്ന് ആലുവ പോലീസിൽ പരാതി നൽകി . തുടർന്ന്  നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെ മണിക്കൂറുകൾക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതി പിടിയിൽ ആയത്.പ്രതി കുറ്റം സമ്മതിച്ചിട്ടും ഉണ്ട് .