ചരിത്രം രചിച്ച് റാഫേൽ നദാൽ; ഓസ്ട്രേലിയൻ ഓപ്പണിലൂടെ 21ാം ഗ്ലാൻസ്ലാം കിരീടം
ടെന്നീസിന്റെ ഓപ്പൺ യുഗത്തിൽ ഏറ്റവുമധികം ഗ്രാന്റ്സ്ലാം കിരീടം നേടിയ താരമെന്ന നേട്ടം സ്പാനിഷ് താരം റാഫേൽ നദാൽ സ്വന്തമാക്കി. തന്റെ 29ാം ഫെനലിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവ് ഉയർത്തിയ വെല്ലുവിളി ശക്തമായി മറികടന്നാണ് നദാൽ ഈ നേട്ടം സ്വന്തമാക്കിയത്. 20 കിരീടങ്ങൾ സ്വന്തമായുള്ള റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച് എന്നിവരെയാണ് നദാൽ ടെന്നീസ് ഇതിഹാസമായ റോഡ് ലെവറിന്റെ പേരിലുള്ള അറീനയിൽ മറികടന്നത്. ആദ്യ രണ്ടു സെറ്റുകൾ കൈവിട്ടശേഷം ശക്തമായി തിരിച്ചടിച്ചാണ് മുപ്പത്തഞ്ചുകാരനായ നദാൽ മെദ്‌വദേവിനെ വീഴ്ത്തിയത്. സ്കോർ: 2-6, 6-7, 6-4, 6-4, 7-5.
ആദ്യ സെറ്റ് 6–2ന് അനായാസം സ്വന്തമാക്കിയ മെദ്‌വദേവ്, രണ്ടാം സെറ്റ് ശക്തമായ പോരാട്ടത്തിനൊടുവിൽ 7–6നും സ്വന്തമാക്കി. എന്നാൽ, മൂന്നും നാലും സെറ്റുകൾ 6–4 എന്ന സ്കോറിൽ സ്വന്തമാക്കി നദാൽ ശക്തമായി തിരിച്ചുവന്നു. നിർണായകമായ അഞ്ചാം സെറ്റിൽ 7-5 ജയത്തോടെ നദാൽ മത്സരവും 21–ാം ഗ്രാൻസ്‍ലാം കിരീടവും റെക്കോർഡും നേടി.
A final of Herculean proportions, thank you for a brilliant contest @RafaelNadal and @DaniilMedwed. Two AO crowns and 21 majors, given everything you have endured this historic victory is so special Rafa. It has been a privilege to watch you doing what you love. Congratulations🚀
— Rod Laver (@rodlaver) January 30, 2022
കളിമൺ കോർട്ടിലെ രാജാവായ റാഫേൽ നദാൽ 2005, 2006, 2007, 2008, 2010, 2011, 2012, 2013, 2014, 2017, 2018, 2019, 2020 എന്നീ വർഷങ്ങളിൽ ഫ്രഞ്ച് ഓപ്പൺ നേടിയിട്ടുണ്ട്. വിംബിൾഡണും ഓസ്ട്രേലിയൻ ഓപ്പണും രണ്ടു വട്ടം. 2008,2010 വർഷത്തിൽ വിംബിൾഡണും 2009, 22 വർഷങ്ങളിൽ ഓസ്ട്രേലിയൻ ഓപ്പണും. നാല് യുഎസ് ഓപ്പണും ഇദേഹത്തിന്റെ ശേഖരത്തിലുണ്ട്. 2020, 2013, 2017, 2019എന്നീ വർഷങ്ങളിൽ.