12 ജില്ലകളിൽ മഴയ്ക്ക് സാധ്യത
Oct 8, 2023, 10:37 IST
| തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തൃശൂരും പാലക്കാടും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒക്ടോബർ 10 ,11 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് പ്രത്യേകിച്ച് ഒരു ജില്ലയിലും അലേർട്ട് നൽകിയിട്ടില്ലെങ്കിലും . തെക്കൻ ജില്ലകളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. നിലവിലെ മുന്നറിയിപ്പ് പ്രകാരം ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.