ആലപ്പുഴ രഞ്ജിത്ത് വധം; പ്രതികളെ പിടിക്കാന്‍ പോലീസിനായില്ലെങ്കില്‍ ബിജെപി പിടിച്ചു തരാമെന്ന് എം.ടി.രമേശ്

 | 
M T Ramesh

ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിനെ കൊലപ്പെടുത്തിയവരെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെങ്കില്‍ ബിജെപി പിടിച്ചു തരാമെന്ന് എം.ടി.രമേശ്. ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചിലാണ് രമേശിന്റെ പരാമര്‍ശം. ശരീരത്തില്‍ കേടുപാടുകളുണ്ടാകുമെന്നു പോലീസിനോട് മര്യാദ കാണിക്കേണ്ട ആവശ്യം ബിജെപിക്കില്ലെന്നും രമേശ് പറഞ്ഞു.

കേസിലെ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ബിജെപി ആരോപണം. പോലീസില്‍ പോപ്പുലര്‍ ഫ്രണ്ട് ഒറ്റുകാരുണ്ടെന്നും രമേശ് ആരോപിച്ചു. കേസിലെ മുഖ്യ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആലപ്പുഴ സ്വദേശികളായ ഇവരെ പെരുന്വാവൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കൊലയില്‍ നേരിട്ടു പങ്കെടുത്ത അനൂപ്, അഷ്‌റഫ്, റസീബ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകരെ നേരത്തേ പിടികൂടിയിരുന്നു.