എം.ശിവശങ്കറിനെ തരിച്ചെടുക്കാന്‍ ശുപാര്‍ശ; അന്തിമ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കും

 | 
M Sivasankar

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയാണ് ഇക്കാര്യം ശുപാര്‍ശ ചെയതത്. എന്നാല്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക. സ്വര്‍ണ്ണക്കടത്തു കേസിനോട് അനുബന്ധിച്ച് 2020 ജൂലൈ മുതല്‍ സസ്‌പെന്‍ഷനിലാണ് ശിവശങ്കര്‍.

ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ 6 മാസം കൂടുമ്പോള്‍ പുനപരിശോധിക്കാറുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയാണ് പുനപരിശോധന നടത്തുന്നത്. നിലവില്‍ രണ്ടു തവണ ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയിട്ടുണ്ട്. കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവ്യക്തത തുടരുന്നുണ്ടെങ്കിലും സസ്‌പെന്‍ഷന്‍ കാലാവധി നീണ്ടതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്യുകയായിരുന്നു.

ഡോളര്‍ കടത്തു കേസിന്റെ വിശദാംശങ്ങള്‍ ഡിസംബര്‍ 30നകം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി കസ്റ്റംസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കസ്റ്റംസില്‍ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് പുതിയ നീക്കം.