നിയമന കുംഭകോണം; ബംഗാളിൽ 25000 ത്തിൽ അധികം അധ്യാപക നിയമനം റദ്ദാക്കി, മമതയ്ക്ക് തിരിച്ചടി

 | 
supreme court

ബംഗാളിലെ ഇരുപത്തി അയ്യായിരത്തിലധികം അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം റദ്ദാക്കി സുപ്രീം കോടതി. ബംഗാൾ സ്‌കൂൾ സർവീസസ് കമ്മിഷൻ നിയമന കുംഭകോണത്തിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. നേരത്തേ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവാണ് ഇന്ന് സുപ്രീം കോടതി ശരിവച്ചത്. ബംഗാളിലെ മമത ബാനർജി സർക്കാരിനു കനത്ത തിരിച്ചടിയാണു കോടതി വിധി. 

ശുഭാംശു ശുക്ല അടുത്ത മാസം ബഹിരാകാശ നിലയത്തിലേക്ക്; സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗണ്‍ സീരിസ് പേടകത്തിൽ യാത്ര
ശൂന്യമായ ഒഎംആർ ഷീറ്റുകൾ സമർപ്പിച്ച് നിയമവിരുദ്ധമായി ഇവർ നിയമിക്കപ്പെട്ടു എന്നാണ് ആരോപണം. അധ്യാപക നിയമന കേസിൽ മുൻ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി ഉൾപ്പെടെ നിരവധി തൃണമൂൽ നേതാക്കളും മുൻ ഉദ്യോഗസ്ഥരും ജയിലിലാണ്. ബിജെപി നേതാക്കൾ ജുഡീഷ്യറിയെയും വിധിന്യായങ്ങളെയും സ്വാധീനിച്ചാണു കോടതി വിധി സമ്പാദിച്ചത് എന്നായിരുന്നു ഹൈക്കോടതി ഉത്തരവ് പുറത്തുവന്നപ്പോൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞത്.