സോളാറില്‍ അഴിമതിയെന്ന പരാമര്‍ശം; വിഎസിനെതിരായ മാനനഷ്ടക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി
Jan 24, 2022, 18:25 IST
| വി.എസ്.അച്യുതാനന്ദനെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ അനുകൂല വിധി. പരാതിക്കാരനായ ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ വിഎസ് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടേതാണ് വിധി. സോളാറില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു പരാതി.
2013ല്‍ ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു വിഎസിന്റെ പരാമര്‍ശം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഒരു കമ്പനി രൂപീകരിച്ച് അഴിമതി നടത്തിയെന്നായിരുന്നു വിഎസ് പറഞ്ഞത്. സോളാര്‍ വിവാദം കത്തിനിന്ന സമയത്ത് ഉന്നയിക്കപ്പെട്ട ആരോപണത്തിനെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് നല്‍കുകയായിരുന്നു.