രാജിയില്ല, സൈന്യത്തെ പുനർവിന്യസിക്കുമെന്ന് അഫ്​ഗാൻ പ്രസിഡന്‍റ് ​

 | 
asharaf ghani afghanistahan prsident

അഫ്​ഗാനിസ്ഥാനിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുകയാണ് മുഖ്യലക്ഷ്യമെന്ന് പ്രസിഡന്‍റ് അഷറഫ് ​ഗാനി. താലിബാനെ പ്രതിരോധിക്കാൻ സൈന്യത്തെ പുനർവിന്യസിക്കും. എന്നാൽ ജനങ്ങൾക്കു മേൽ യുദ്ധം അടിച്ചേൽപ്പിക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് അദേഹം പറഞ്ഞു. കൂടുതൽ മരണങ്ങളും താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് ​ഗാനി ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. സർക്കാരിന് അകത്തുംപുറത്തും വിപുലമായ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും അദേഹം സൂചിപ്പിച്ചു.

രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ, രാജ്യാന്തര പങ്കാളികൾ തുടങ്ങിയവരുമായി സംസാരിച്ചു പരിഹാരം ഉണ്ടാക്കാനാണു ശ്രമിക്കുന്നത്. മനക്കരുത്തോടെയും അസാമാന്യ ധൈര്യത്തോടെയുമാണു സൈന്യം അഫ്ഗാനെ സംരക്ഷിക്കുന്നത്’– ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ ഗാനി പറഞ്ഞു. രാജിവയ്ക്കുന്നതിനെ കുറിച്ചോ, നിലവിലെ സാഹചര്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനെപ്പറ്റിയോ യാതൊരു സൂചനയും അദ്ദേഹം നൽകിയില്ല.

കാണ്ഡഹാർ ഉൾപ്പെടെ വീണതിനെ തുടർന്ന് കാബൂൾ വളയപ്പെട്ട അവസ്ഥയിലാണ്. താലിബാൻ മുന്നേറ്റം ശക്തമാകുന്നതോടെ സർക്കാർ സേനയുടെ ചെറുത്തുനിൽപ്പ് ദുർബലമാകുമെന്നാണു വിലയിരുത്തൽ. കാബൂളിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് ഇപ്പോൾ താലിബാൻ തമ്പടിച്ചിരിക്കുന്നത്. രൂക്ഷമായ ആക്രമണം ആരംഭിക്കും മുൻപു തങ്ങളുടെ പൗരന്മാരെ വിമാനങ്ങളിൽ അഫ്ഗാനു പുറത്തെത്തിക്കാനുള്ള ഒരുക്കത്തിലാണു മറ്റ് രാജ്യങ്ങൾ