മോൻസണുമായുള്ളു ബന്ധം: ഐജി ലക്ഷ്മണക്ക് സസ്പെൻഷൻ; പോലീസ് സേനക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന് കണ്ടെത്തൽ
ഐജി ജി ലക്ഷ്മണയെ സർവീസിൽ നിന്നും സസ്പെന്റു ചെയ്തു. മോണ്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തിയതിനാലാണ് സസ്‌പെൻഷൻ. ഉത്തരവില്‍ ഇന്നലെ രാത്രി മുഖ്യമന്ത്രി ഒപ്പിട്ടു.
മോണ്‍സണെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ ലക്ഷണണ ഇടപെട്ടെന്ന് കണ്ടെത്തിയിരുന്നു.ഔദ്യോഗിക വാഹനത്തില്‍ പലതവണ തിരുവനന്തപുരത്ത് നിന്ന് ഐജി ലക്ഷ്മണ മോണ്‍സന്റെ വസതിയില്‍ എത്തി എന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മോന്‍സണെതിരേ ചേര്‍ത്തല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിൽ നിന്നും ലോക്കല്‍ പോലീസിന് വീണ്ടും കൈമാറുന്നതിനായി ലക്ഷ്മണ്‍ ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. കേസുകള്‍ ഒതുക്കാനും ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോന്‍സണ്‍ അവകാശപ്പെടുന്ന വീഡിയോ, ഓഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പുരാവസ്തു വില്‍പ്പനയില്‍ ഐജി ലക്ഷ്മണ ഇടനിലക്കാരനായിരുന്നെന്ന് സംശയിക്കുന്ന തെളിവും പുറത്തുവന്നിട്ടുണ്ട്.