മോന്‍സണ്‍ മാവുങ്കലുമായി ബന്ധം; ഐജി ലക്ഷ്മണിനെതിരെ നടപടിയെന്ന് സൂചന

 | 
Monson

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഐജി ലക്ഷ്മണിനെതിരെ നടപടിയെന്ന് സൂചന. വിഷയത്തില്‍ ഡിജിപി അനില്‍ കാന്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ നടപടിയെടുത്തേക്കും. പോലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടി ഐജിയുടെ ഭാഗത്തു നിന്ന് ഉണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.

മോന്‍സണുമായി സംസാരിച്ചതിന്റെ രേഖകളടക്കം പരിശോധിച്ചാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മോന്‍സണുമായി ഐജി ലക്ഷ്മണിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം. നടപടിയില്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.