തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം

 | 
kkkk

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാൻ വകയുള്ളത്. 119 അംഗ സഭയിൽ 64 സീറ്റുകൾ നേടിയാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തെലങ്കാനയിൽ അധികാരമേറുന്നത്. 2018 ലെ തിരഞ്ഞെടുപ്പിൽ 88 സീറ്റിന്റെ വൻഭൂരിപക്ഷമുണ്ടായിരുന്ന ബിആർഎസ് ഇത്തവണ 40 എണ്ണത്തിൽ ഒതുങ്ങി.

അതേസമയം മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗണ്ഡിലും ബിജെപി മുന്നേറുകയാണ്.