നിപയില്‍ ആശ്വാസം; 42 ഹൈറിസ്‌ക് സാമ്പിളുകളുടെ ഫലം നെഗറ്റീവ്

 | 
veena george minister

നിപയില്‍ ആശ്വാസമായി 42 സാമ്പിളുകള്‍ കൂടി നെഗറ്റീവായി. ഹൈ റിസ്‌കിലുള്ള സാമ്പിളുകളുടെ ഫലമാണ് പുറത്തു വന്നത്. നിലവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഒന്‍പതുകാരന്‍ ഉള്‍പ്പെടെ നാലു പേരുട ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. പുതിയ ആക്ടീവ് കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 

നിപ ബാധിതരുമായി സമ്പര്‍ക്കത്തിലുള്ളവരുടെ പട്ടിക തയ്യാറാക്കാന്‍ തപോലീസിന്റെ സഹായം തേടുമെന്ന് മന്ത്രി വ്യക്തമാക്കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പോലീസിന്റെ സഹായത്തോടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കും. സിസിടിവിയും പരിശോധിക്കും. 19 ടീം പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

ജാനകിക്കാട്ടില്‍ കാട്ടുപന്നികള്‍ ചത്ത സംഭവത്തെക്കുറിച്ച് പരിശോധന നടക്കുന്നുണ്ട്. ഇന്ന് നൂറോളം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാനാണ് ശ്രമം. ഹൈ റിസ്‌കില്‍ ലക്ഷണങ്ങളുള്ള എല്ലാവരുടേയും സാമ്പിളുകള്‍ എടുക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.