വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ; ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി

 | 
gbf


കൊച്ചി: ആരോഗ്യ മേഖലയിൽ പുതുചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി. രാജ്യത്തെ അവയമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല  സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. 50 വയസ്സുകാരിയായ അമ്മയാണ് 28 വയസ്സുകാരനായ മകന് വൃക്ക ദാനം ചെയ്തത്. ഇരുവരും സുഖം പ്രാപിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 


ജനറൽ ആശുപത്രിയിലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അടുത്തിടെയാണ് അനുമതി ലഭ്യമായത്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ രജിസ്‌ട്രേഷനും സർട്ടിഫിക്കെഷനും ആശുപത്രിക്കുണ്ട്. ശസ്ത്രക്രിയയ്ക്ക് വേണ്ടി 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയത്.