സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം; ഞായറാഴ്ചകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

 | 
Lock Down
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു. ഞായറാഴ്ചകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഈ ഞായറാഴ്ച മുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചൊവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. 

സ്വാതന്ത്ര്യദിനം, തിരുവോണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 30,000ന് മുകളിലാണ്. ടിപിആറിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. പൊതുഗതാഗതം ഉള്‍പ്പെടെ നിയന്ത്രിച്ചേക്കും. 

രണ്ടാഴ്ച നല്‍കിയ ഇളവുകള്‍ രോഗവ്യാപനത്തിന് കാരണമായെന്ന് യോഗം വിലയിരുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ പലയിടത്തും വീഴ്ചയുണ്ടായെന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞത്.