രാജിവെച്ച രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് തിരികെ നല്‍കിയേക്കും; തീരുമാനം എല്‍ഡിഎഫ് യോഗത്തില്‍
Oct 31, 2021, 16:15 IST
| എല്‍ഡിഎഫ് പ്രവേശനത്തിനായി രാജിവെച്ച രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയേക്കുമെന്ന് സൂചന. എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് എ.വിജയരാഘവന്‍ പറഞ്ഞു. 2024 ജൂലൈ 1 വരെ കാലാവധിയുണ്ടായിരിക്കെയാണ് ജോസ് കെ. മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചത്.
നവംബര്‍ 29നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. 16നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. 22-ാം തിയതി വരെ പത്രിക പിന്‍വലിക്കാം. യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫില്‍ എത്തിയ എല്‍ജെഡിക്ക് എല്‍ഡിഎഫ് രാജ്യസഭാ സീറ്റ് നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസിനും ഇതേ മാതൃകയില്‍ സീറ്റ് നല്‍കാനാണ് നീക്കം.