കോൺഗ്രസ്സിൽ നിന്ന് വീണ്ടും രാജി; പി എസ് പ്രശാന്ത് പാർട്ടി വിട്ടു
കോൺഗ്രസ് പാർട്ടിയിലെ പ്രാഥമിക അംഗത്വം രാജിവച്ച് പി എസ് പ്രശാന്ത്. തന്റെ 20 വർഷം നീണ്ട കോൺഗ്രസ് ജീവിതത്തിന് ഇതോടെ അവസാനമായി. കെപിസിസി അംഗവും നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാർഥിയായിരുന്നു പി എസ് പ്രശാന്ത്. ഏത് പാർട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ലെന്നും തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഒരു കോൺഗ്രസ് നേതാവും ഇടപെട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ നിയോജക മണ്ഡലത്തില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളാണ് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പാലോട് രവിയെ ഡിസിസി അധ്യക്ഷനായി നിയമിച്ചതിലൂടെ പ്രവര്‍ത്തകര്‍ക്ക് തെറ്റായ സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്നും അച്ചടക്കമില്ലാത്ത പാര്‍ട്ടിയായി എത്രകാലം മുന്നോട്ട് പോകാന്‍ കഴിയുമെന്നും പിഎസ് പ്രശാന്ത് ചോദിച്ചു.