രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി അധികാരമേറ്റു

 | 
yyyyyy

തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈദരാബാദ് ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ വേദിയിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 

മല്ലു ഭാട്ടി വിക്രമർക ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ശദ്ദം പ്രസാദ് കുമാർ സ്പീക്കറായി ചുമതലയേൽക്കും. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ 10 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, പൊന്നം പ്രഭാകർ, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദർ രാജനരസിംഹ, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, ദാന അനസൂയ, തുമ്മല നാഗേശ്വർ റാവു, കൊണ്ട സുരേഖ, ഝുപള്ളി കൃഷ്ണ റാവു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, നിലവിലെ അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഇന്ത്യ മുന്നണിയുടെ പ്രതിപക്ഷ മുന്നണിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.