ഹെൽമറ്റും ലൈസൻസും ഇല്ലാതെ ബൈക്ക് ഓടിച്ചു; ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്
Updated: Nov 18, 2023, 13:25 IST
| നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി തമിഴ്‌നാട് പൊലീസ്. ലൈസൻസും ഹെൽമറ്റും ഇല്ലാതെ ബൈക്കോടിച്ചതിന് 17കാരനായ യാത്ര രാജിന് 1000 രൂപയാണ് പിഴ ചുമത്തിയത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകൻ.
ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പിഴ ഈടാക്കിയത്.