റിസബാവ ഇനി ഓർമ്മ; കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ ഖബറടക്കി

 | 
RISABAWA

ഇന്നലെ അന്തരിച്ച നടൻ റിസബാവയുടെ മൃതദേഹം കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ  ഖബറടക്കി. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ഖബറടക്കം നടന്നത്. കൊച്ചി കളക്ടർ അന്തിമോപചാരം അർപ്പിച്ചു.

മരണശേഷം നടത്തിയ പരിശോധനയിൽ റിസബാവക്ക് കൊവിഡ് പോസീറ്റീവ് ആയിരുന്നെന്ന് തെളിഞ്ഞതോടെ പൊതുദർശനം  ഒഴിവാക്കിയിരുന്നു. വ്യക്കസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ഇന്നലെ കൊച്ചിയിലെ ആശുപത്രിയിൽ റിസബാവയുടെ അന്ത്യം. നൂറ്റി ഇരുപതിലധികം സിനിമകളിൽ അഭിനയിച്ച റിസബാവ ഡബ്ബിങ് ആർടിസ്റ്റായും തിളങ്ങി.

ഹൃദയാഘാതത്ത തുടർന്നാണ് രണ്ടു ദിവസം റിസബാവയുടെ ആരോഗ്യനില വഷളായത്. വെന്‍റിലേറ്റർ സഹായത്തോടെയാണ് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ജീവൻ നിലനിർത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഔദ്യോഗികമായി മരണം സ്ഥീരീകരിച്ചത്.

എറണാകുളം തോപ്പുംപടി സദേശിയായ റിസബാവ നാടകങ്ങളിലൂടെയാണ് തിരശ്ശീലക്കു മുന്നിലെത്തുന്നത്. പിന്നീട് സിനിമയിലെത്തി.