റോബിൻ ബസ് നടത്തിപ്പുകാരൻ ബേബി ഗിരീഷ് അറസ്റ്റിൽ

 | 
Gireesh

 

റോബിൻ ബസ് നടത്തിപ്പുകാരൻ ബേബി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടിച്ചെക്ക് കേസിലാണ് അറസ്റ്റ്. 2012ലെ കേസിൽ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് പാലാ പോലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറണ്ടിലാണ് നടപടി. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതിനു ശേഷം പ്രതിയെ എറണാകുളത്തേക്ക് കൊണ്ടുപോകും. 

 

വാറണ്ട് കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റ്. തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തിയതിന് റോബിൻ ബസ് എംവിഡി പിടിച്ചെടുത്തിരുന്നു. പത്തനംതിട്ട എആർ ക്യാംപിലാണ് ബസ് സൂക്ഷിച്ചിരിക്കുന്നത്. ബസിന്റെ പെർമിറ്റ് റദ്ദാക്കാനും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനുമുള്ള  നടപടി മോട്ടോർവാഹന വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.